News

യുവജനങ്ങളില്‍’ഫോമോ’യ്ക്ക് സാധ്യത; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക

 

യുവജനങ്ങളില്‍ ഫോമോയ്ക്ക് സാധ്യത. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക. ഏതുനേരവും സോഷ്യല്‍മീഡിയയ്ക്ക് അടിമയായവരിലാണ് ഫോമോ ( fear of missing out) എന്ന മാനസിക പ്രശ്നമുണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍ ഭാഗമല്ലാതെ പോയേക്കും എന്ന ഭീതിയാണ് ഫോമോയുടെ മുഖമുദ്ര.

ക്ലാസില്‍ ഇരിക്കുമ്പോഴും വണ്ടിയോടിക്കുമ്പോഴും ഫോമോ ബാധിതരുടെ ശ്രദ്ധ മുഴുവന്‍ ഫോണിലാകും. നിത്യജീവിതത്തില്‍ നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും മോഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്. ഫോമോ മൂലം ഇവരുടെ അസംതൃപ്തിയും അസന്തുഷ്ടിയും പിന്നെയും വഷളാകുകയാണ് പതിവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button