ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി മുന്‍ ധന മന്ത്രി പി. ചിദംബരം. ഇക്കൊല്ലം നോട്ട് നിരോധനമാവാമെന്നും ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നും പി ചിദംബരം പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയായിരുന്നു ഈ പ്രതികരണം. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ചിദംബരത്തിന്റൈ പ്രസ്ഥാവനയില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നാണ് സംസാരം. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് ചിദംബരത്തിന്റെ പ്രസ്ഥാവനയെന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ചെപ്പടി വിദ്യകളാകും ഇത്തവണ ബജറ്റിലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയും ആരോപിച്ചു.
Post Your Comments