ഐസ് ലാന്‍ഡിന്റെ തെക്കന്‍തീരത്ത് ഒരു ദ്വീപുണ്ട്. സര്‍ടിസി. എന്താണ് ഈ ദ്വീപിന്റെ പ്രത്യേകത എന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട്. വലിയൊരു അഗ്നിപര്‍വ്വത സ്‌ഫോടനത്തിനൊടുവില്‍ ഉയര്‍ന്നു വന്നതാണ് സര്‍ടിസി. അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ലാവയും ചാരവും കടലില്‍ അടിഞ്ഞുകൂടിയാണ് ഈ ദ്വീപുണ്ടായത്. 1963ലാണ് ഈ ദ്വീപ് കടലിന് മുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പക്ഷെ ഈ ദ്വീപിലേക്ക് അനുവാദമില്ലാതെ ഒരാളെപ്പോലും കടത്തി വിടില്ല.
ശാസ്ത്രലോകത്തിന്റെ നോട്ടം മുഴുവന്‍ ഈ കുഞ്ഞന്‍ ദ്വീപിലേക്കായിരുന്നു. മനുഷ്യന്റെ ഇടപെടലുകളൊന്നുമില്ലാതെ പ്രകൃതി തന്നെ സൃഷ്ടിച്ച ദ്വീപെന്നതായിരുന്നു ഈ നോട്ടത്തിന് പിന്നില്‍. 1965ലാണ് ദ്വീപില്‍ ആദ്യമായി ഒരു ചെടി മുളയ്ക്കുന്നത്. 1967ല്‍ പായലുകള്‍ നിറഞ്ഞു. ദ്വീപ് രൂപപ്പെട്ട് 20 വര്‍ഷം കഴിഞ്ഞ് നടത്തിയ സര്‍വ്വേയില്‍ 20 ഇനം ചെടികളും കണ്ടെത്തി. 69 ഇനം ചെടികളാണ് 2008 ല്‍ ഈ ദ്വീപില്‍ നിന്നും കണ്ടെത്തിയത്. വര്‍ഷത്തില്‍ രണ്ടുമുതല്‍ അഞ്ചുവരെ എന്ന കണക്കില്‍ പുതിയ ചെടികള്‍ ദ്വീപില്‍ നിറയുന്നു എന്നാണ് ശാസ്ത്രലോകം പറയയുന്നത്. എന്നാല്‍ ദ്വീപിലെ അത്ഭുതങ്ങള്‍ തേടി നിരവധി ശാസ്ത്രജ്ഞര്‍ ഇവിടെ എത്താറുണ്ടെങ്കിലും വിരലിലെണ്ണാവുന്നവരെ മാത്രമാണ് ഇവിടെ താമസിപ്പിക്കാറ്.
Post Your Comments