ചാ യ ചോദിച്ച ഏഴുവയസുകാരിയായ മകളെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചു. അര്‍ജന്റീനയിലെ കോര്ബോഡയിലാണ് സംഭവം. കസേരയില്‍ ഇരിക്കുന്ന മകളെ അമ്മ ശക്തിയായി ഇടിക്കുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. നിസഹായതയോടെ ഈ കുട്ടി കൈകൊണ്ട് അമ്മയുടെ മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നുണ്ട്.
സമീപമുണ്ടായിരുന്ന 16 കാരിയായ മുതിര്‍ന്ന കുട്ടിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 11 വയസുകാരിയായ മറ്റൊരു കുട്ടിയും ഈ ദൃശ്യങ്ങള്‍ കണ്ട് സമീപം നിന്ന് കരയുന്നുണ്ട്. മൂത്ത മകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട അമ്മ ഈ കുട്ടിയുടെ നേര്‍ക്ക് വന്ന് ചവിട്ടുന്നുമുണ്ട്.
Post Your Comments