പാലക്കാട്: പ്രളയക്കെടുതികളില്‍നിന്ന് സൈലന്റ് വാലി ദേശീയോദ്യാനം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ആറുമാസത്തിനുശേഷം സൈലന്റ് വാലി ദേശീയോദ്യാനം ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. മുക്കാലിയില്‍നിന്ന് സൈരന്ധ്രിവരെയുള്ള 21 കിലോമീറ്റര്‍ റോഡും ചോലകളിലെ പാലങ്ങളും ദേശീയോദ്യാനത്തിലെ തൂക്കുപാലവുമുള്‍പ്പെടെയുള്ളവ തകര്‍ന്നതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് 16 മുതല്‍ സൈലന്റ് വാലിയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നത്. മുക്കാലിയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി 20 ജീപ്പുകളും 15 സീറ്റിന്റെ ഒരു മിനിബസ്സുമാണ് ഓടിയിരുന്നത്.
സാധാരണ ഡിസംബര്‍മുതല്‍ മാര്‍ച്ച് വരെയാണ് സൈലന്റ് വാലിയിലെ സന്ദര്‍ശക സീസണ്‍. മുക്കാലിയില്‍ എ.ബി.യിലെ മൂന്ന് മുറികളും ബൊമ്മിയാമ്പടിയിലുള്‍പ്പെടെയുള്ള കുടിലുകളും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സന്ദര്‍ശകര്‍ക്കായി അനുവദിക്കും. ബുക്കിങ്ങിന് 85898 95652 എന്ന നമ്പറില്‍ ബന്ധപ്പെടാം. തുടക്കത്തില്‍ ദിവസം പത്ത് ജീപ്പുകള്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍ വി. പച്ചൗ പറഞ്ഞു.
Post Your Comments