ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായുള്ള അവസാന ഇടക്കാലബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ ട്രെയിലറാണിതെന്നും ദൂരദർശനിലൂടെ നടത്തിയ പ്രസ്താവനയിൽ നരേന്ദ്രമോദി പറഞ്ഞു.
Prime Minister Narendra Modi: From middle class to labourers, from farmers’ growth to the development of businessmen, from manufacturing to MSME sector, from growth of the economy to development of New India, everyone has been taken care of in this interim budget. #Budget2019 pic.twitter.com/y7a62TuEWg
— ANI (@ANI) February 1, 2019
മധ്യവർഗം മുതൽ തൊഴിലാളികൾ,കർഷകർ മുതൽ ബിസിനസ്സുകാർ,നിർമാണമേഖല മുതൽ ചെറുകിടവ്യവസായം എല്ലാവരെയും ഈ ഇടക്കാല ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. മധ്യവർഗം നൽകിയ നികുതിവരുമാനത്താലാണ് ഈ രാജ്യം വികസിച്ചത്. സർക്കാർ രാജ്യത്തെ മധ്യവർഗത്തോട്എന്നും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയിളവ് നൽകിയത് 2-3 കോടി വരെയുള്ള കർഷകർക്കേ മുമ്പുണ്ടായിരുന്ന കർഷകപദ്ധതികളിൽഗുണം കിട്ടുമായിരുന്നുള്ളൂ. 12 കോടി കർഷകർക്ക് ഇപ്പോൾ നേരിട്ട് ഗുണം കിട്ടുന്നുവെന്നും . ഇത് സർക്കാരിന്റെ നേട്ടമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments