
മുപ്പത് വയസിന് ശേഷം ഗര്‍ഭ ധരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ് എന്നി പ്രശ്‌നങ്ങള്‍ മുപ്പതിയഞ്ച് വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുകയാണെങ്കില്‍ തേടിയെത്തുന്നവയാണ്. പ്രായം കൂടുന്തോറും സ്വാഭാവിക പ്രസവം നടക്കാനുള്ള സാധ്യതയും കുറയുന്നു.
അതുകൊണ്ട് തന്നെ വൈകിയുള്ള ഗര്‍ഭധാരണത്തിന് പലപ്പോഴും ഉണ്ടാവുന്ന പ്രശ്‌നമാണ് സിസേറിയന്‍. സിസേറിയന്‍ ഇവരില്‍ വളരെ കൂടുതലായിരിക്കും. മാത്രമല്ല പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കും. പുരുഷന്‍മാരിലാണെങ്കിലും ബീജങ്ങളുടെ കരുത്തും കുറഞ്ഞ് കൊണ്ടിരിക്കും. പ്രായം കൂടുന്തോറും ഗര്‍ഭാശയങ്ങളില്‍ വ്യതിയാനങ്ങള്‍ സംഭവിക്കും. അതിനാല്‍ ഗര്‍ഭധാരണം നേരത്തെയാക്കുന്നതാണ് കൂടുതല്‍ ഉത്തമം
Post Your Comments