അബുദാബി : യു.എ.ഇ. ജനതയെ അഭിവാദ്യംചെയ്ത് പോപ്പ് ഫ്രാന്‍സിസിന്റെ സന്ദേശം. ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെ അബുദാബിയില്‍ നടക്കുന്ന പരിപാടികള്‍ക്കായി എത്തുന്നതിന് മുന്നോടിയായാണ് പ്രിയപ്പെട്ട യു.എ.ഇ. നിവാസികളെ, അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്ത് തുടങ്ങുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്. മാനവ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃക കാട്ടിത്തന്ന, വ്യത്യസ്ത നാഗരികതകളും സംസ്‌കാരങ്ങളും ഇഴചേര്‍ന്ന് പോകുന്ന നിങ്ങളുടെ രാജ്യത്തേക്ക് ഞാന്‍ ഉടന്‍ വരുന്നു. ഒരുപാടുപേര്‍ക്ക് സംരക്ഷണമേകിയ, വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ജോലിചെയ്യാന്‍ അനുവദിക്കുന്ന, വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്തേക്ക്. വര്‍ത്തമാനകാലത്ത് ജീവിക്കുകയും ഭാവിയെ പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്ന ജനങ്ങളെ പരിചയപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
യു.എ.ഇ.രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ പറഞ്ഞത് പോലെ ഒരു രാഷ്ടത്തിന്റെ ഏറ്റവുംവലിയ സമ്പത്ത് ഭൗതിക സാഹചര്യങ്ങളല്ല, രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ജനതയിലാണ് എന്നാണ്. മാനവികതയാണ് ഏറ്റവും വലിയ സമ്പത്ത്. എന്നെ യു.എ.ഇ.യിലേക്ക് ക്ഷണിച്ച അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള നന്ദിയും രേഖപ്പെടുത്തിക്കൊള്ളുന്നു.
എന്റെ സുഹൃത്തും പ്രിയപ്പെട്ട സഹോദരനുമായ അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബ് അടക്കം സമ്മേളനത്തിന്റെ ഭാഗമാവുന്ന എല്ലാവര്‍ക്കും നന്ദി. ഒരുപാട് വ്യത്യസ്തതകള്‍ ഉള്ളവരെങ്കിലും നാമെല്ലാം സഹോദരങ്ങളാണ്. ദൈവത്തിലുള്ള വിശ്വാസം നമ്മെയൊരിക്കലും പിരിക്കുകയില്ല, ഒന്നിച്ച് ചേര്‍ക്കുകയാണ് ചെയ്യുകയെന്ന് ഉറച്ചുവിശ്വസിക്കാന്‍ കാണിക്കുന്ന ധൈര്യത്തിന് മുഴുവന്‍ ആളുകളോടും നന്ദിയെന്നും പോപ്പ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.bbപോപ്പിനെ സ്വാഗതം ചെയ്ത് അബുദാബി കിരീടാവകാശി അബുദാബി പോപ്പ് ഫ്രാന്‍സിസിനെ യു.എ.ഇ.യിലേക്ക് സ്വാഗതംചെയ്ത് അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പോപ്പ് ഫ്രാന്‍സിസും അല്‍ അഹ് സര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും പങ്കെടുക്കുന്ന മാനവ സഹോദര്യസംഗമം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments