NewsIndia

പൊലീസ് ഉദ്യോഗസ്ഥന്‍ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

ഗാസിയാബാദ്: പൊലീസ് ഉദ്യോഗസ്ഥന്‍ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ആര്‍തി സചാന്‍ എന്ന യുവതിയാണ് എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

മകനെ സ്കൂളിലെ അധ്യാപകര്‍ പീഡിപ്പിക്കുന്നതായി ആര്‍തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അടുത്ത ദിവസം സ്റ്റേഷനിലെത്തിയെങ്കിലും യുവതിയുടെ പരാതിയിൽ നടപടി എടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞപ്പോൾ  വീട്ടില്‍ പോയി ആത്മഹത്യ ചെയ്യാനും,സ്കൂളില്‍ നിന്ന് മകനെ മാറ്റണമെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍റെ മറുപടി.

ശേഷം  യുവതി വീട്ടിലെത്തി എലി വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പച്ച യുവതിയുടെ നില തൃപ്തികരമാണ്. ആത്മഹത്യാക്കുറിപ്പില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും ചില അധ്യാപകരുടെയും പേരുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button