കൂണ്‍ വിഭവങ്ങള്‍ രുചിയോടെ പാചകം ചെയ്യാന്‍ പലര്‍ക്കുമറിയില്ലെന്നതാണ് വാസ്തവം. ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടും കൊഴുപ്പ് തീരെ ഇല്ലാത്തതുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ് കൂണ്‍. പെട്ടെന്ന് തന്നെ തയ്യാറാക്കാന്‍ പറ്റുന്ന കൂണ്‍ വിഭവമാണ് കൂണ്‍ ഓംലറ്റ്.
ആവശ്യമായ സാധനങ്ങൾ
കൂണ്‍ അരിഞ്ഞത് – 50 ഗ്രാം
കോഴിമുട്ട – 2 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
മല്ലിയില അരിഞ്ഞത് – കുറച്ച്
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കോഴിമുട്ട, ഉപ്പും കുരുമുളക്പൊടിയും മല്ലിയിലയും ചേര്‍ത്ത് പതപ്പിച്ച് വെക്കുക. ഉള്ളിയും പച്ചമുളക് അരിഞ്ഞതും കൂണ്‍ അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റിവെക്കുക. ഈ മിശ്രിതം അടിച്ചുവെച്ച മുട്ടക്കൂട്ടില്‍ ചേര്‍ത്തിളക്കിയതിനുശേഷം പാനില്‍ സാധാരണ പോലെ ഓംലറ്റ് തയ്യാറാക്കിയെടുക്കുക.
Post Your Comments