
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരെ വിമർശനവുമായി പുതിയ പരിശീലകൻ നെലോ വിന്‍ഗാഡ.
താരങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഇല്ല. ഡല്‍ഹിയുടെ ഗുണം കൊണ്ടല്ല, ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അലക്ഷ്യമായ പാസുകള്‍ കൊണ്ടാണ് എതിര് ടീം വിജയിച്ചത്. വിജയമോ തോല്‍വിയോ എന്നതിനെക്കാൾ കളിയില്‍ ആത്മാര്‍ത്ഥമായി പോരിടാനാണ് പഠിക്കേണ്ടത്. ഈ താരങ്ങള്‍ക്ക് അതിനു സാധിക്കുന്നില്ല. തന്റെ ആദ്യ മത്സരത്തില്‍ എടി കെയ്ക്ക് എതിരെ കളിച്ച ടീമിനെ അല്ല ഇന്നലെ കണ്ടത്. ലാല്‍റുവത്താര ഇന്നലെ ചുവപ്പ് അര്ഹിച്ചുരുന്നു എന്നും റഫറിയുടെ തീരുമാനം ശരിയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് പറഞ്ഞു.
Post Your Comments