KeralaLatest News

തിരുവനന്തപുരം ടെക്‌നോപാർക്കിനെ രാജ്യത്തിന്റെ ഐ ടി ഹബ്ബ് ആയി ഉയർത്തുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ടെക്‌നോപാർക്കിനെ രാജ്യത്തിന്റെ ഐ ടി ഹബ്ബ് ആയി ഉയർത്താൻ ഉതകുന്ന നടപടികളും പ്രഖ്യാപനങ്ങളും ഇന്നലെ അവതരിപ്പിക്കപ്പെട്ട 2019-20 ബജറ്റിൽ ഉണ്ടായിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഐ.ടി രംഗത്ത് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്ന രീതിയിൽ നിക്ഷേപസൗഹൃദ നടപടികൾ ഈ സർക്കാർ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഐ.ടി രംഗത്ത് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്ന രീതിയിൽ നിക്ഷേപസൗഹൃദ നടപടികൾ ഈ സർക്കാർ സ്വീകരിച്ചു വരികയാണ്. കേരളത്തിലെ ഐ.ടി. പാർക്കുകളിൽ ഒട്ടനവധി അന്താരാഷ്ട്ര കമ്പനികളാണ് ഈ സർക്കാരിന്റെ കാലത്ത് പുതുതായി നിക്ഷേപങ്ങൾ നടത്തിയത്. ഇക്കൂട്ടത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്കിനെ രാജ്യത്തിന്റെ ഐ ടി ഹബ്ബ് ആയി ഉയർത്താൻ ഉതകുന്ന നടപടികളും പ്രഖ്യാപനങ്ങളും ഇന്നലെ അവതരിപ്പിക്കപ്പെട്ട 2019-20 വർഷത്തേക്കുള്ള കേരള ബജറ്റിൽ ഉണ്ട്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ എന്ന നിലയിലും തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയിലും കഴക്കൂട്ടത്തിന്റെ ഈ വളര്‍ച്ചയില്‍ അതിയായ അഭിമാനം ഉണ്ട്.

*നിസാൻ കമ്പനി ടെക്‌നോപാർക്കിൽ ഇതിനകം 300 പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞു. അവരുടെ വൈദ്യുതിവാഹനങ്ങളുടെ സിരാകേന്ദ്രം പൂർത്തിയാകുമ്പോൾ 2000 പേർക്ക് തൊഴിൽ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

*ടോറസ് ഇൻവെസ്റ്റ്മെന്റ് 57 ലക്ഷം ചതുരശ്ര അടി ടെക്‌നോപാർക്കിൽ നിർമിക്കുന്നതിന് കരാർ ഒപ്പിട്ടിട്ടുണ്ട്.

*എച്ച്‌ ആൻഡ് ആർ ബ്ലോക്ക് എന്ന ബഹുരാഷ്ട്ര കമ്പനി നാൽപതിനായിരം ചതുരശ്ര അടി സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇതിനകം 550 പേർക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്.

*സ്‌പേസ് ആൻഡ് എയ്റോ സെന്റർ ഓഫ് എക്സലൻസ് നിർമിക്കാൻ പോകുന്ന രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥാപനത്തിൽ മൂവായിരം പേർക്ക് തൊഴിൽ ലഭിക്കും. ഇന്റർനെറ്റ് ഓഫ് തിങ്‌സ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,വെർച്വൽ റിയാലിറ്റി എന്നിവയിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

*ടെറാനെറ്റ് എന്ന കനേഡിയൻ കമ്പനിയും തിരുവനന്തപുരത്ത് വരുന്നതിനു ധാരണ ആയിട്ടുണ്ട്.

*എയർ ബസ് കമ്പനിയുടെ ബിസ് ലാബ് എന്ന എയറോസ്‌പേസ് ഇൻക്വിബേറ്റർ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പിട്ടു.

*ടെക്‌നോപാർക്കിലെ നോളജ് സിറ്റി എക്കോസിസ്റ്റത്തിനു ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button