വാഷിങ്ടണ്‍:താത്കാലികാവശ്യങ്ങള്‍ക്കുള്ള ക്രെഡിറ്റ് പദ്ധതിയുടെ പേരില്‍ 400-ലധികം പേരില്‍നിന്നായി 8,00,000 യു.എസ്. ഡോളര്‍ (5.6 കോടിരൂപ) തട്ടിയെടുത്ത ഇന്ത്യന്‍ വംശജനായ യുവാവ് യു.എസില്‍ അറസ്റ്റില്‍. തട്ടിപ്പിനിരയായവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.
കിഷോര്‍ ബാബു അമിസെട്ടി (30) എന്നയാളാണ് കഴിഞ്ഞദിവസം അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണക്ടിക്കട്ടിലെ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി പോലീസ് കസ്റ്റഡിയില്‍ വിട്ടു
2013-ല്‍ സ്റ്റുഡന്റ് വിസയിലാണ് അമിസെട്ടി യു.എസില്‍ എത്തിയത്. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളും മറ്റും ഉപയോഗിച്ച് പരസ്യം നല്‍കിയാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വസ്തു വാങ്ങാനും മുറികള്‍ വാടകയ്ക്ക് നല്‍കാനും താത്പര്യമുണ്ടെന്നുപറഞ്ഞ് ഇടപാടുകാരെ സമീപിച്ച് അവരുടെ ബാങ്ക് അക്കൗണ്ടില്‍ കയറിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
Post Your Comments