ന്യൂഡല്‍ഹി: നികുതി ഇടപാടുകള്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുമെന്ന് ധനമന്ത്രി പിയുഷ് റോയല്‍. ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രണ്ട് വര്‍ഷത്തിനുള്ളില്‍ ആദായ നികുതി റിട്ടേണ്‍ ഡിജിറ്റല്‍ വത്കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇന്‍കം ടാസ്‌ക് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ലളിതമാക്കി. 24 മണിക്കൂറിനുള്ളില്‍ റീഫണ്ട് ലഭ്യമാക്കുമെന്നും ഗോയല്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കാരമായിരുന്നു ജിഎസ്ടി നിലവില്‍ വന്നതെന്ന് പിയുഷ് ഖോയല്‍ പറഞ്ഞു. 2019 ജനുവരി വരെ ഒരു ലക്ഷം കോടിയിലധികം ജിഎസ്ടിയിലൂടെ വരുമാനമുണ്ടായെന്നും കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ വില ജിഎസ്ടിക്ക് ശേഷം ഗണ്യമായി കുറഞ്ഞെന്നും ധനമന്ത്രി അവകാശപ്പെട്ടു. 80,000 കോടി രൂപയുടെ നേട്ടമാണ് ജിഎസ്ടി രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് നേടിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments