ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും അവസരം നല്‍കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കുല്‍ദീപിനും ചാഹലിനുമൊപ്പം ലോകകപ്പ് ടീമില്‍ കളിക്കാന്‍ അശ്വിനും അര്‍ഹതയുണ്ട്. കുല്‍ദീപിനോ ചാഹലിനോ പകരക്കാരനെ തേടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാൻ ആദ്യം തെരഞ്ഞെടുക്കുന്നത് അശ്വിനെ ആയിരിക്കുമെന്ന് ഗൗതം ഗംഭീർ വ്യക്തമാക്കി.
അശ്വിന്റെ മത്സരക്ഷമതയും പരിചയസമ്പത്തും ഇന്ത്യയുടെ നിരവധി കിരീട നേട്ടങ്ങളില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. അത് ലോകകപ്പില്‍ ഇന്ത്യക്ക് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും ഗംഭീർ പറയുകയുണ്ടായി.
Post Your Comments