തേഞ്ഞിപ്പാലം: ഐടി മിഷന്റെ പൊതുജനങ്ങള്‍ക്കുള്ള സൗജന്യ വൈഫൈ സേവനം കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ഉടന്‍ ലഭ്യമാകും. ജില്ലയിലെ 125 സൗജന്യ വൈഫൈ പോയിന്റുകളില്‍ മൂന്നെണ്ണം സര്‍വകലാശാലാ ക്യാമ്പസിലാണ്. ഇ എം എസ് സെമിനാര്‍ കോംപ്ലക്സ്, സി എച്ച് മുഹമ്മദ് കോയ ലൈബ്രറി, ടാഗോര്‍ നികേതന്‍ എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ പോയിന്റുകള്‍.
ഇപ്പോള്‍ സര്‍വകലാശാലയില്‍ വൈഫൈ ഉണ്ടെങ്കിലും ജീവനക്കാര്‍ക്കും പഠന വിഭാഗങ്ങളിലെ വിദ്യാര്ഥികള്ക്കുംമാത്രമെ ലഭിക്കൂ. എന്നാല്‍ ഐടി മിഷന്റെ സൗജന്യ വൈഫൈ പോയിന്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ക്യാമ്പസിലെത്തുന്ന പൊതുജനങ്ങള്‍ക്കും പ്രാപ്യമാകും. സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് സേവനംനേടാം.സര്‍ക്കാര്‍ സൈറ്റുകള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കാമെങ്കിലും മറ്റുള്ളവ 350 എംബിയില്‍ നിയന്ത്രിതമാണ്. ചേളാരിയിലെ തിരൂരങ്ങാടി ഗവ. പോളിടെക്നിക് സ്കൂളിലും ചേലേമ്പ്രയിലും സൗജന്യ വൈഫൈ കിട്ടും.
Post Your Comments