Latest NewsLife StyleHealth & Fitness

ഉപവാസത്തിലൂടെ നേടാം മെച്ചപ്പെട്ട ആരോഗ്യം

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ആത്മനിയന്ത്രണത്തിനും അവശ്യമായ ഒന്നാണ് ഉപവാസം . സംസ്‌കൃതത്തില്‍ നിന്നാണ് ഉപവാസം എന്ന വാക്കിന്റെ ഉത്ഭവം.പ്രകൃതിയോടൊത്ത് വസിക്കുക , ഈശ്വരനോടടുത്തിരിക്കുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം.ജീവിതചര്യയില്‍ ഉപവാസത്തിനു വലിയ പ്രാധാന്യമുണ്ടെന്ന ചൂണ്ടിക്കാണിക്കുകയാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം.

ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട രോഗങ്ങളെ ശമിപ്പിക്കുമെന്നും സെല്‍ റിപ്പോര്‍ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.കരളിലെയും സ്‌കെലിറ്റന്‍ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും ഉപവാസത്തിന് സാധിക്കും. ഭക്ഷണക്രമവും ഉപവാസവുമെല്ലാം സ്വഭാവികമായി ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു.

രക്തസമ്മര്‍ദ്ദം , കൊളസ്‌ട്രോള്‍ , പ്രമേഹം , ഹൃദ്രോഗങ്ങള്‍ തുടങ്ങി ഇന്ന് സര്‍വ്വസാധാരണമായ മിക്ക അസുഖങ്ങളുടെയും പ്രധാന കാരണം അമിതമായി ആഹാരം കഴിക്കുന്നതാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ക്കായി നല്ല ഒരു അളവ് ഊര്‍ജ്ജം വിനിയോഗിക്കുന്നു. ഉപവസിക്കുമ്പോള്‍ ഈ ഊര്‍ജ്ജം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് വിസര്‍ജ്ജ്യനാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. സാധാരണരീതിയില്‍ ഉപാപചയപ്രവര്‍ത്തനങ്ങളുടെ ഫലമായി കോശങ്ങളിലും രക്തത്തിലും മറ്റും നിക്ഷേപിക്കപ്പെടുന്ന വിസര്‍ജ്ജ്യവസ്തുക്കളെ പുറന്തള്ളുക പ്രയാസകരമാണ്. എന്നാല്‍ ഇതിനെല്ലാം ഫലപ്രദമായ ഒരു പരിഹാരമാണ് ഉപവാസം.

ദഹനത്തെ സഹായിക്കുന്ന അവയവങ്ങള്‍ക്കും കോശങ്ങള്‍ക്കും വിശ്രമം ലഭിക്കുകയും അവയുടെ ജോലിഭാരം കുറയ്ക്കുവാനും ഇത് സഹായിക്കുന്നു.ഉപവാസം ജൈവഘടികാരത്തെയും ഇതുമൂലമുണ്ടാകുന്ന സെല്ലുലര്‍ റെസ്‌പോണ്‍സിനെയും ബാധിക്കുന്നതായും ഇവ ഒരുമിച്ച് ജീന്‍ റെഗുലേഷന്‍ നടക്കുന്നതായും പഠനത്തില്‍ പറയുന്നു. നിരവധി സെല്ലുലാര്‍ റെസ്‌പോണ്‍സുകളെ റീ പ്രോഗ്രാം ചെയ്യാന്‍ ഉപവാസത്തിനു കഴിയുന്നു.ചിലര്‍ ചില പ്രത്യേക ദിവസങ്ങളില്‍ ഉപവസിക്കാറുണ്ട് . മുന്‍കൂട്ടി തീരുമാനിച്ച് ഉപവസിക്കുന്നതിനാല്‍ മാനസികമായ തയ്യാറെടുപ്പ് നടത്താന്‍ ഇവര്‍ക്ക് സമയം ലഭിക്കുന്നു.ആവശ്യമെന്ന് തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും ഉപവാസം ആരംഭിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button