UAELatest NewsGulf

വരുന്നു..ദുബായില്‍ മറ്റൊരു അത്ഭുതംകൂടി

ദുബായ്: ദുബായില്‍ വരുന്നു മറ്റൊരു അത്ഭുതംകൂടി. ബുര്‍ജ് ജുമേറ . ഏറെ പ്രത്യേകതകളുള്ള ഈ കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടിയുണ്ടാവും. കെട്ടിടത്തിന്റെ മാതൃക ശൈഖ് മുഹമ്മദ് പരിശോധിച്ചു.

ശൈഖ് സായിദ് റോഡിന് എതിര്‍വശത്തായി അല്‍ സുഫോഹിലാണ് കെട്ടിടം ഉയരുക. മരുഭൂമികളിലെ മണല്‍ക്കൂനകളില്‍ കാറ്റടിച്ച് രൂപപ്പെടുന്ന അലകളില്‍നിന്ന് ഇതിനോടുചേര്‍ന്ന് നിലകൊള്ളുന്ന മരുപ്പച്ചയില്‍ നിന്നുമാണ് കെട്ടിടത്തിന്റെ മാതൃകയുടെ ആശയം രൂപപ്പെട്ടിട്ടുള്ളത്.

കെട്ടിടത്തിന്റെ മുന്‍വശം ഡിജിറ്റല്‍ ഡിസ്‌പ്ലേയോട് കൂടിയതാണ്. ആഘോഷരാവുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഇത് പലതരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ദുബായ് നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നല്‍കുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ജുമേറ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button