ബര്‍ഗറില്‍ നിന്നും ഭക്ഷ്യവിഷ ബാധയേറ്റു : ആറ് പേര്‍ ആശുപത്രിയില്‍

കോന്നി: ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ഹോട്ടല്‍ കോന്നി ഹബ്ബില്‍നിന്ന് ബേക്കറി സാധനം കഴിച്ച ആറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച വൈകീട്ടാണ് ഇവിടെനിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്. ആറുപേരെയും കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോന്നി സ്വദേശികളായ ഷാഹീന(33), അസീന(29), സിദ്ധാര്‍ത്ഥ്(21), ബിനു(18), അനീഷ് (17), അനുഷ(21) എന്നിവരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാവിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഹോട്ടലില്‍ പരിശോധന നടത്തി. വൈകീട്ടോടെ പോലീസെത്തി ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയും പരിശോധനയ്ക്ക് എത്തിയിരുന്നു. ബേക്കറി സാധനങ്ങള്‍ ഹോട്ടലില്‍ ഉണ്ടാക്കുന്നതല്ലെന്ന് ഹോട്ടല്‍ ഉടമ തോമസ് കാലായില്‍ പറഞ്ഞു. ഇവ പുറത്തുനിന്നുള്ള ഏജന്‍സിയില്‍നിന്നാണ് വരുത്തുന്നത്. ബുധനാഴ്ച വൈകീട്ട് സാന്‍വിച്ച്, ബര്‍ഗര്‍ എന്നീ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് അസുഖം പിടിച്ചതെന്നും ഉടമ വിശദീകരിച്ചു

Share
Leave a Comment