KeralaLatest News

ഗാന്ധിവധം ആഘോഷത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

മലപ്പുറം: ഗാന്ധിജിയെ വെടിവെച്ച കൊന്ന ഗോഡ്‌സെയുടെ അതേ മനോഭാവം തന്നെയാണ് സംഘ്പരിവാർ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതെന്നാണ് ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിയുതിർത്ത് അത് ആഘോഷിച്ചതിലൂടെ അവർ തെളിയിച്ചത്. സംഘ്പരിവാറിന്റെ വംശീയരാഷ്ട്രീയത്തിന്റെ പ്രതിഫലനവും രാജ്യത്തെ ജനങ്ങളോടുള്ള ദുസ്സൂചനയുമാണ് ഇത്തരം നടപടികളെന്നും മതേതരത്വം സംരക്ഷിക്കാൻ സമൂഹം ജാഗ്രത പുലർത്തണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ മുനീബ് കാരകുന്ന് അഭിപ്രായപ്പെട്ടു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഗാന്ധിഘാതകരുടെ പരസ്യമായ ഗാന്ധിവധ ആഘോഷത്തിനെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് എ. സദ്്‌റുദ്ദീൻ, സി.എച്ച്. അബ്ദുൽ ഖാദിർ, സലാം മാസ്റ്റർ, അബ്ദുസ്സമദ് തൂമ്പത്ത്, എ. സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ബാവ മാസ്റ്റർ സ്വാഗതവും കമ്മിറ്റിയംഗം ഷെഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button