Latest NewsUAEGulf

ദുബായിലെ വ്യഭിചാരശാലയില്‍ റെയ്ഡ് ; വെളിപ്പെട്ടത് ഈ കാര്യങ്ങള്‍

 അല്‍ക്വേസയ്സ് :  ദുബായിലെ വ്യഭിചാരശാലയില്‍ നടത്തിയ റെയ്ഡില്‍ ബംഗ്ലാദേശിയായ നടത്തിപ്പുകാരന്‍ അയാളുടെ നാട്ടില്‍ നിന്ന് കടത്തികൊണ്ട് വന്ന് ബലമായി പാര്‍പ്പിക്കുകയും നാളുകളോളം പണം നല്‍കിയുളള ലെെഗീക വൃത്തിക്ക് ഇരയാക്കുകയും ചെയ്ത പതിനെട്ട് വയസുളള ബംഗ്ലാദേശി പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. നടത്തിപ്പുകാരനായ ബംഗ്ലാദേശിയായ 41 കാരനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത്, പീഡനം , ഇത്തരത്തിലുളള സ്ഥാപനം നടത്തിയതിനുളള കേസ് തുടങ്ങിയ വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ സഹായിക്കുന്നതിനായി ഒരു ചെെനക്കാരിയായ യുവതിയും ഒപ്പമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ കോടതിയില്‍ ഇയാള്‍ കുറ്റമെല്ലാം നിഷേധിക്കുകയാണ് ഉണ്ടായത്. അല്‍ക്വാസിസിലുളള ഒരു ഫ്ലാറ്റിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ബലമായി പാര്‍പ്പിച്ചിരുന്നത്. ഇവിടെ ആവശ്യത്തിനായി എത്തുന്നവരില്‍ നിന്ന 100 ദിര്‍ഹം വീതം ഇയാള്‍ വാങ്ങിയതായും കോടതി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെണ്‍കുട്ടിയുടെനാട്ടിലേക്ക് മാസം 1500 ദിര്‍ഹം വീതം ഇയാള്‍ അയച്ച് കൊടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ കേസിലുളള വാദം കോടതി ഫെബ്രുവരി 20 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button