കണ്ണൂര്‍ : ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ കീഴുന്നപ്പാറയിലെ സാരംഗ് (23) വൈഷ്ണവ് (23) എന്നിവരാണ് മരണമടഞ്ഞത്.
തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപം ദേശീയപാതയില്‍ വെച്ച് ബുധനാഴ്ച്ച രാത്രി പത്തോടെയായിരുന്നു അപകടം. സാരംഗ് എകെജി ആശുപത്രിയില്‍ വെച്ചും വൈഷ്ണവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്.
Post Your Comments