തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷന്റെ ചെലവ് നാലരക്കോടിയോളമെന്ന് സര്‍ക്കാര്‍. ശമ്പളമുള്‍പ്പെടെയുള്ള ചിലവുകളാണിത്. ക്യാബിനറ്റ് റാങ്കുള്ളതിനാല്‍ മന്ത്രിമാരുടെതിന് സമാനമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് വി.എസ് അച്യുതാനന്ദന് നല്‍കുന്നത്. നിയമ സഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ചോദിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഭരണ പരിഷ്‌കാര കമ്മീഷനില്‍ അഡീഷണല്‍ സെക്രട്ടറി അടക്കം പതിനേഴ് പേരാണ് സ്റ്റാഫ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ 17 പേരില്‍ ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, രണ്ട് പി.എ, ഒരു സ്റ്റെനോ, നാല് ക്ലര്‍ക്കുമാര്‍, രണ്ട് ഡ്രൈവര്‍, ഒരു പാചകക്കാരന്‍, രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ വി.എസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. ഇതോടെ ഭരണപരിഷ്‌കാര കമ്മീഷന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുകയാണ്.
Post Your Comments