ന്യൂഡല്‍ഹി: രാകേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായി നിയമിച്ചതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.പരസ്പരം ബന്ധമില്ലാത്ത ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയതിനെയും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
രാകേഷ് അസ്താനയുടെ നിയമനത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍. ശര്‍മ്മയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.സിബിഐയുടെ സ്പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ തലവനായി ജനുവരി 17നാണ് നിയമിച്ചത്.
Post Your Comments