Latest NewsIndia

മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമം; മകൻ ഒളിവിൽ

മുംബൈ: മതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ ഒളിവിൽ . മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ മകന്‍ ചുറ്റികകൊണ്ട് അടിച്ച്‌ കത്തി ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കളും മകനും തമ്മില്‍ പണത്തിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രിയിൽ മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവെ മുറിയിലെത്തി പിതാവിനെ ഇയാള്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന മാതാവ് മകനെ തടയാന്‍ ശ്രമിച്ചെങ്കിലും അമ്മയെയും പ്രതി ചുറ്റികൊണ്ട് ആക്രമിച്ചു. ഇതുകൊണ്ടും ജിംനേഷിന്റെ പക തീര്‍ന്നില്ല. ഇരുവരെയും കത്തി ഉപയോഗിച്ച്‌ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മാതാപിതാക്കള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button