NewsLife Style

സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതും സാമൂഹികപ്രവര്‍ത്തനം തന്നെ

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്.അതേസമയം സമൂഹം അവനെ സമ്മര്‍ദത്തില്‍ അക്കാറുമുണ്ട്. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ സമൂഹത്തിലെ ആളുകളുമായുള്ള ഇടപെടല്‍ നമ്മുടെ ഭക്ഷണ രീതിയെയും ശരീരത്തെ കുറിച്ചുള്ള സങ്കല്പങ്ങളെയും സ്വാധീനിക്കും.

രൂപ ഭംഗിയ്ക്ക് അടിമപെട്ടവരെയും അല്ലാത്തവരെയും ഉള്‍പ്പെടുത്തി നടത്തിയ ഒരു സര്‍വേയിലൂടെയാണ് ഈ കണ്ടെത്തല്‍. 17 വയസ്സ് മുതല്‍ 25 വയസ്സുവരെയുള്ള 92 ബിരുദ വിദ്യാര്‍ത്ഥിനികളെയാണ് പഠന വിധേയമാക്കിയത്. ശരീര സങ്കല്പങ്ങള്‍ക്ക് കീഴ്‌പെട്ടവരും അല്ലാത്തവരുമായി 7 ദിവസത്തെ സമ്പര്‍ക്കത്തെ കുറിച്ച് പെണ്‍കുട്ടികള്‍ എഴുതിയ ഡയറിയാണ് പഠനത്തിന് ആധാരം. സ്വന്തം ശരീരത്തെ അവര്‍ അംഗീകരിക്കുന്നുണ്ടോ, അവര്‍ തങ്ങളുടെ ശരീരാകൃതിയില്‍ സംതൃപ്തരാണോ എന്നിങ്ങനെയുള്ള വിഷയങ്ങളെ കേന്ദ്രികരിച്ചായിരുന്നു സര്‍വ്വേ.

മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ശരീരത്തോടുള്ള അതൃപ്തി നമ്മുടെ ആത്മവിശ്വാസത്തെയും ബന്ധങ്ങളെയും നമ്മുടെ ദിനചര്യകളെയും പ്രതികൂലമായി ബാധിക്കും. ശരീരത്തെ കുറിച്ച് വേവലാതി പെടാതിരിക്കുന്നവരുമായുള്ള സമ്പര്‍ക്കം നമ്മുടെ ശരീരസങ്കല്പ സംതൃപ്തിക്ക് കാരണമാകും. ആരോഗ്യപ്രദമായ ഭക്ഷണ രീതി പിന്തുടരാനും ഇതിലൂടെ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ ശരീരത്തെ സ്‌നേഹിക്കുക വഴി നമ്മള്‍ക്ക് മാത്രമല്ല ചുറ്റുമുള്ളവര്‍ക്കും ഉപകാരപ്രദമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button