തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എന്‍ഡോ സല്‍ഫാന്‍ സമരസമിതിയുടെ പട്ടിണി സമരം റവന്യൂ മന്ത്രി യുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നാളെ ചര്‍ച്ചക്ക് ക്ഷണിച്ചതായി സമരസമിതിപ്രവര്‍ത്തകര്‍ അറിയിച്ചു.
മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്.
ഒരു വര്‍ഷംമുന്‍പ് ലെ കാസര്‍കോടുനിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നതിനെ തുടര്‍ന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പൂര്‍ണമായി നടപ്പായില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് സമരസമിതിയുടെ നിലപാട്.
അതേസമയം സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നല്‍കിയിട്ടുണ്ട്. ആയതിനാല്‍ സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
Post Your Comments