Latest NewsIndia

ടെലിവിഷൻ താരത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ്

രാഹുലിന്റെ ശരീരത്തില്‍ മുറിവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും മഹേഷ്

മുംബൈ – ടെലിവിഷന്‍ നടന്‍ രാഹുല്‍ ദിക്ഷിത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ്. ഇന്ന് വെളുപ്പിനാണ് ഓഷിവാരയിലുള്ള വീട്ടില്‍ രാഹുൽ ദീക്ഷിതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ്‌പൂര്‍ സ്വദേശിയായ ഇയാള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ചാണ് രാഹുലിന്റ പിതാവ് മഹേഷ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാഹുലിന്റെ ശരീരത്തില്‍ മുറിവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും മഹേഷ് പരാതിപ്പെടുന്നു. കൂടാതെ രാഹുലിന്റെ മരണത്തിന് ഉത്തരവാദി രൂപാലിയാണെന്നും ആരോപിച്ചാണ് മഹേഷിന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക് പോസ്റ്റ്. ഇന്നലെ രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതിന്റെ വീഡിയോ രാഹുല്‍ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.പാര്‍ട്ടി കഴിഞ്ഞെത്തിയ രാഹുലിനെ മരണത്തിലേക്ക് നയിക്കുവാനുണ്ടായ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല.

രാഹുല്‍ ഫേസ്ബുക്കില്‍ സജീവമല്ലെന്നതും ശ്രദ്ധേയമാണ്. 2018 ജൂണ്‍ 15ന് ശേഷം ഇന്നലെയാണ് ഇയാള്‍ ഫേസ്ബുക് വീണ്ടും ഉപയോഗിച്ചതായി കാണുന്നത്. രണ്ടു പെണ്‍കുട്ടികളുടെ നൃത്തമടങ്ങുന്ന വീഡിയോ രാഹുല്‍ തന്റെ മൊബൈല്‍ എടുത്തതാകാമെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റ് .

നമ്മുടെ പ്രിയപ്പെട്ട ഗാനം എന്ന സന്ദേശത്തോടെ ലവ് യു എന്ന ഹാഷ് ടാഗോടെയാണ് അര്‍ദ്ധരാത്രിയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രൂപാലി കശ്യപിന് ടാഗ് ചെയ്ത വീഡിയോയില്‍ രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണ് ഫ്രെയിമില്‍ കാണുന്നത്. അടങ്ങാത്ത അഭിനയ മോഹവുമായി മുംബൈയിലെത്തി രാഹുലിനു ശ്രദ്ധിക്കപ്പെടുന്ന റോളുകളൊന്നും ഇനിയും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button