Latest NewsIndia

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കരുത്തരാക്കുമെന്ന് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കരുത്തരാക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം വ്യോമസേനയിലേക്ക് പുതുതലമുറയിലുള്ള ആധുനിക യുദ്ധവിമാനങ്ങള്‍ വരാന്‍ പോകുന്നു. ഇത് സേനയെ കൂടുതല്‍ ശക്തരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടുനിരോധനം കള്ളപ്പണത്തിനെതിരെയുള്ള വലിയ നീക്കമായിരുന്നു. പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതി 21 കോടി പാവപ്പെട്ടവര്‍ക്കാണ് ഗുണകരമാകുന്നത്. പ്രധാനമന്ത്രിയുടെ സൗഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. അഴിമതി ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തുവെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button