Latest NewsCricket

ഹാമിള്‍ട്ടണ്‍ ഏകദിനത്തില്‍ ന്യൂസിലന്റിന് ഇന്ത്യക്കെതിരെ അനായാസ വിജയം

ഹാമിള്‍ട്ടണ്‍ : നാലാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യക്കെതിരെ അനായാസ ജയം സ്വന്തമാക്കി ന്യൂസിലാന്റ്. ഇന്ത്യ ഉയര്‍ത്തിയ 93 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 15 ഓവറില്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ മറികടന്നു. നിക്കോളാസും ടെയ്‌ലറും തകര്‍ത്തു കളിച്ച മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ന്യുസിലന്‍ഡ് അനായാസ ജയം സ്വന്തമാക്കിയത്. ടെയ്‌ലര്‍ 37 ഉം നിക്കോളസ് 30 ഉം റണ്‍സും എടുത്തു. ന്യൂസീലന്‍ഡിന് 9 ഓവറില്‍ 50 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായിരുന്നു.

നേരത്തെ 30.5 ഓവറില്‍ 92 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായത്. 10 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്തത്. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ഏഴാമത്തെ സ്‌കോറാണിത്. 37 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 18 റണ്‍സുമായി പുറത്താകാതെ നിന്ന യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്‍പതാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനൊപ്പം ചാഹല്‍ കൂട്ടിച്ചേര്‍ത്ത 25 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്.

കുല്‍ദീപ് 33 പന്തില്‍ ഒരു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത് പുറത്തായി. ശിഖര്‍ ധവാന്‍ 13(20), രോഹിത് ശര്‍മ 7(23), അമ്പാട്ടി റായുഡു (0), ദിനേഷ് കാര്‍ത്തിക് (0), ഹാര്‍ദിക് പാണ്ഡ്യ 16(20) എന്നിവരുടെ പ്രകടനം നിരാശജനകമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button