കണ്ണൂര്‍ : വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വാഗ്ദാനങ്ങളുടെ മഹാപ്രളയമാണ് ബജറ്റെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വാചക കസര്‍ത്തുമാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. എലി മലയെ പ്രസവിച്ച പോലുള്ള പ്രഖ്യാപനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ രൂക്ഷമായ വിലകയറ്റത്തിലേക്ക് തള്ളിവിടുന്നതാണ് ബജറ്റ്.
സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്.നവകേരള നിര്‍മ്മിതിക്ക് വ്യക്തമായ രൂപരേഖയും അതിനായി പദ്ധതിവിഹിതവും ബജറ്റിലില്ല. കൃഷി, ജലസേചനം , പൊതുമരാമത്ത് തുടങ്ങിയ പ്രധാനവകുപ്പുകള്‍ക്ക് മതിയായ വിഹിതം നല്‍കാനുമായില്ല. നാല്‍പതിനായിരം കോടിയുടെ ബജറ്റ് പ്രഖ്യാപനം നടത്തിയിട്ട് 6000 കോടിമാത്രം കൈവശമുള്ള കിഫ്ബി സഹായിക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments