ന്യൂഡല്‍ഹി : അനിശ്ചിതാവസ്ഥയിലായിരുന്ന ഒരു രാജ്യത്തില്‍ നിന്നും മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
2014 ന് മുമ്പ് രാജ്യം അനിശ്ചിതാവസ്ഥയിലൂടെയായിരുന്നു കടന്ന് പോയത്. ഇപ്പോള്‍
കേന്ദ്ര സര്‍ക്കാരിന്റെ എല്ലാം പദ്ധതികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നത്. ആയുഷ്മാന്‍ ഭാരത്തിന്റെ പ്രയോജനം നാലുമാസം കൊണ്ട് 10 ലക്ഷത്തിലധികം പേരില്‍ എത്തിക്കുവാന്‍ സാധിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
എല്ലാവര്‍ക്കും വീട് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം, രാജ്യത്ത് 9 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു, കേന്ദ്രസര്‍ക്കാര്‍ സാ്മ്പത്തിക വിപ്ലവം കൊണ്ട് വന്നു. 34 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയെന്നും രാഷ്ട്പതി പറഞ്ഞു
Post Your Comments