കോഴിക്കോട് : സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത ഉന്നയിച്ച് ഭാര്യ സീന ഭാസ്‌കറും ചികിത്സിച്ച ഡോക്ടറും രംഗത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ ദുരൂഹത ആരോപിച്ചും സംശയാസ്പദമായ വസ്തുതകള്‍ നിരത്തിയ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കാര്‍ കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണെന്ന് പോസ്റ്റില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നു. അവസാന കാലത്ത് സഖാവ് അഭിമന്യവുമായി ബന്ധപ്പെട്ട പുസ്തക രചനയിലായിരുന്നു ബ്രിട്ടോയെന്നതും ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളില്‍ പങ്കെടുത്തതും സുരേന്ദ്രന്‍ പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :സൈമൺ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ പത്നിയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങൾ ഗൗരവപൂർവം കാണേണ്ടതാണ്. അദ്ദേഹത്തോടൊപ്പം അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കൽ റിപ്പോർട്ടുകൾ പാർട്ടിക്കാർ കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണ്. തീവ്രവാദികളാൽ കൊല്ലപ്പെട്ട എസ്. എഫ്. ഐ നേതാവ് അഭിമന്യുവിന്റെ കേസ്സന്വേഷണത്തിലെ പിഴവുകളെ സംബന്ധിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം നേരത്തെ വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ എഴുതാൻ അഭിമന്യുവിനെ ചുമതലപ്പെടുത്തിയതായുമുള്ള വാർത്തകൾ കേട്ടിരുന്നു. അവസാനകാലത്ത് ബ്രിട്ടോ ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.പ്രതികൂല പരിതസ്ഥിതിയോടു പൊരുതി പൊതുരംഗത്ത് നിത്യവിസ്മയമായി വിരാജിച്ച ബ്രിട്ടോ കേരളത്തിന്റെ ഒരു പൊതുസ്വത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2102148289869796/?type=3&__xts__%5B0%5D=68.ARCGvCmQOwccaeb459rxc4wy3Kwfvkt036RnbZjF_ooJviEmKrhx7RiYdokVzrRdkVEaVkUECQeB5QjSzBUn1BAdUFtd-mpdHeIhLYdFXwanGEw0iPXAP_JhVxUmPboo_i3_fbpNRTt3MgNaJIdXpFWf8oBsFTFxR8FKAYaL1vGjg6EkU316jKaC_Vq7NjpyFi2CnxyUYgcAcnuBQVROntia_WLOK4h7cSfRFbZNqrds5SUbIsckbmFYzfDngBPfY8TIjhTX9KF3HaMCU0cxAEGj_waybfBjCm7FbNNxXU85AlmJW89cMGsbJPf7QUwnkXG3AhTKSIEgKyJfIKjrTLzDjA&__tn__=-R
Post Your Comments