
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് നടത്തിയ സംഭവത്തിൽ എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയുണ്ടായേക്കും. വുമണ്‍ സെല്ലിന്റെ എസ്പി സ്ഥാനത്ത് ചൈത്രയെ നിന്ന് മാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പകരം നിയമനം വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.റിപ്പോര്‍ട്ടില്‍ നടപടി ശുപാര്‍ശകളൊന്നും ഇല്ലായിരുന്നു. കൂടാതെ ചൈത്രക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതുമായിരുന്നു റിപ്പോര്‍ട്ട്.
ജനുവരി 23ന് രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈഎഫ്ഐ സംഘം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പോലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. സിപിഎം നേതാക്കൾ പോലീസിനെ തടഞ്ഞു. പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ നേതാക്കൾ വഴങ്ങി.
Post Your Comments