Latest NewsIndia

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന്; സമ്പൂര്‍ണ്ണ ബജറ്റ് അഭ്യൂഹം മാത്രം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയില്‍ ആയതനാല്‍ ഫെബ്രുവരി ഒന്നിന് ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയലാകും ബജറ്റ് അവതരിപ്പിക്കുക. സമ്പൂര്‍ണ്ണ ബജറ്റല്ല ഇടക്കാല ബജറ്റ് തന്നെയാകും അവതരിപ്പിക്കുകയെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. റഫാല്‍ കരാര്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടും ഈ സമ്മേളനകാലത്ത് പാര്‍ലമെന്റില്‍ എത്തിയേക്കും.ഈ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ നിരവധി ജനപ്രിയ പദ്ധതികളുണ്ടാകുമെന്നതാണ് കണക്കുകൂട്ടല്‍. രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ചയായ കര്‍ഷ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിച്ചേക്കും. ഒപ്പം ആദായ നികുതി പരിധിയിലും മാറ്റം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നാളെ രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.

മോദി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ വ്യക്തത വരുത്തല്‍. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ഇന്നലെ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ച് ചേര്‍ത്തിരുന്നു. റഫാല്‍ കരാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനം തുടരുന്ന സാഹചര്യത്തില്‍ കരാര്‍ സി.എ.ജി റിപ്പോര്‍ട്ടും പാര്‍ലമെന്റില്‍ വയ്ക്കാനാണ് സാധ്യത. അതേസമയം സമ്മേളനത്തിലുടനീളം കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത പ്രതിഷേധവും ഉയര്‍ത്തും. മുത്തലാഖ് ബില്‍, പൗരത്വ ഭേദഗതി ബില്‍, മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ന് രാജ്യസഭയിലെ കക്ഷിനേതാക്കളുടെ യോഗം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചേരും. ഫെബ്രുവരി 13നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button