Latest NewsKerala

ഗാന്ധിവധം ആഘോഷിക്കുന്നവർ വികലമായ മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ഉടമകള്‍ – പിഎസ് ശ്രീധരൻപിള്ള

തിരുവനന്തപുരം•രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ അതിഹീനമായ രീതിയിൽ ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷമാക്കിയ നടപടിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പിഎസ് ശ്രീധരൻപിള്ള ശക്തിയായി അപലപിച്ചു . ഇന്നും എന്നും രാഷ്ട്രം കണ്ണീരോടെ ഓർക്കുന്ന ഗാന്ധിവധം ഒരുവിഭാഗം സാമൂഹ്യ വിരുദ്ധർ അലിഗഢിൽ ആഘോഷമാക്കിയത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ഭാരതത്തിൻറെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഗാന്ധിജിയുടെ സംഭാവനകളെ രാജ്യം മുഴുവൻ എക്കാലവും പ്രകീർത്തിക്കുക തന്നെ ചെയ്യും. ഗാന്ധിജിയുടെ ദർശനങ്ങളും ചിന്തകളും എക്കാലവും ഭാരതീയർക്ക് മാർഗ്ഗനിർദ്ദേശകവും ആയിരിക്കും. ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷമാക്കി മാറ്റാനുള്ള കപട ഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങൾ ദേശീയ ശക്തികളെ ദുർബലപ്പെടുത്താനും കരിതേച്ചു കാണിക്കാനും മാത്രമേ സഹായിക്കൂ എന്ന് ശ്രീധരൻപിള്ള പ്രസ്താവനയിൽ പറഞ്ഞു.

ഒരിക്കലും മാപ്പർഹിക്കാത്ത മഹാപാതകം ആയിരുന്നു മഹാത്മജിയുടെ വധം. ഗാന്ധിവധം ആഘോഷിക്കുന്നവർ ആരായാലും വികലമായ മനസ്സിൻറെയും മസ്തിഷ്കത്തിൻറെയും ഉടമകളാണ്, ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button