2018ല്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു ’96’. വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായ് എത്തിയ ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കന്നടയിലേക്ക് എത്തുമ്പോള്‍ ’96’ എന്ന പേരിന് മാറ്റം വരുത്തി ’99’ എന്നാക്കിയിട്ടുണ്ട്. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രമായ് എത്തുന്നത് ‘ ഗോള്‍ഡന്‍ സ്റ്റാര്‍’ ഗണേഷാണ്. തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായ് എത്തുന്നത് ഭാവനയും.
പ്രീതം ഗബ്ബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലേത് പോലെ തന്നെ സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും കന്നടയിലും ഒരുങ്ങുന്നത് എന്നാണ് സൂചന. പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
Post Your Comments