ലോകത്തെ ഏറ്റവും ചെറിയ മാരുതി ജിപ്സി നിര്‍മ്മിച്ചെടുത്ത് ബംഗളൂരു സ്വദേശിയായ കാര്‍ മോഡിഫിക്കേഷന്‍ വിദഗ്ധന്‍. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കുഞ്ഞന്‍ ജിപ്‌സിക്ക് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട്.
സിപാനി ഡോള്‍ഫിന്‍ കാറിന്റെ എഞ്ചിനാണ് നവീകരിച്ച മിനി ജിപ്‌സിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കസ്റ്റം നിര്‍മ്മിത എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് മിനി ജിപ്‌സിയില്‍ ഉപയോഗിച്ചിട്ടുള്ളത്. മിനി ജിപ്‌സിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക് ചെന്നാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് ഇതിന്റെ ഉയരമായിരിക്കും.
മൂന്നടി മാത്രം ഉയരമുള്ള മിനി ജിപ്‌സി പൊതുനിരത്തില്‍ ശ്രദ്ധാകേന്ദ്രമാകുമെന്നതില്‍ സംശയമില്ല. വാഹനത്തിന്റെ ഷാസി മുഴുവനായി കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ കൂടുതല്‍ ഭാരം വഹിക്കാന്‍ കെല്‍പ്പുള്ളതായിരിക്കും ഈ മിനി ജിപ്‌സി. നാല് സീറ്ററായ മിനി ജിപ്‌സിയുടെ ബോഡി ഡിസൈന്‍ ചെയ്തിരിക്കുന്നത് പിക്കപ്പ് ഫ്‌ളാറ്റ്‌ബെഡ് സ്റ്റൈലിലാണ്. രണ്ട് സീറ്റ് ക്യാബിനിനുള്ളിലും ബാക്കി രണ്ടെണ്ണം പുറകില്‍ ഫ്‌ളാറ്റ്‌ബെഡിലുമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments