തിരുവനന്തപുരം: ‘സൗര’ പദ്ധതിയിലേക്ക് നാളെ വരെ അപേക്ഷിക്കാം. വൈദ്യുത ബോര്‍ഡിന്റെ വെബ്സൈറ്റ് വഴിയാണ് പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗര പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ടത്. ഇതുവരെ 1.80 ലക്ഷത്തിലേറെപ്പേര്‍ പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്തു. സാധ്യതാ പഠനം കഴിയുമ്പോള്‍ അപേക്ഷിച്ചവരില്‍ പകുതിപ്പേര്‍ക്ക് മാത്രമേ യോഗ്യതയുണ്ടാകാന് സാധ്യതയുള്ളൂവെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിഗമനം. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ 500 ഓളം വരുന്ന സാങ്കേതിക വിദഗ്ധര്‍ ഫെബ്രുവരി മുതല്‍ വീടുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും. ഒരു ലക്ഷം പേരെയാണ് ബോര്‍ഡ് പ്രതീക്ഷിച്ചതെങ്കിലും രണ്ട് ലക്ഷം കവിയാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments