Business

സെൻസെക്‌സ് പോയിന്റ് ഉയർന്നു : ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ: ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്‌സ് 137 പോയിന്റ് ഉയർന്നു 5730ലും നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 10684ലിലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 919 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 470 ഓഹരികള്‍ നഷ്ടത്തിലും, 66 ഓഹരികള്‍ക്ക് മാറ്റമില്ലാതെയുമാണ് വ്യാപാരം. കോബ്രപോസ്റ്റ് ആരോപണം കാരണം ഡിഎഫ്എച്ച്എല്‍ന്റെ ഓഹരി വില ഏഴുശതമാനത്തേക്ക് താഴ്ന്നു.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button