Latest NewsIndia

പശു ചത്താല്‍ ഇനി പോസ്റ്റ്‌മോര്‍ട്ടം നടത്തണം

ലഖ്നൗ: പശുക്ഷേമത്തിനായി തയ്യാറാക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് പുതിയ ഉത്തരവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശുചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പശുക്കള്‍ കൊല്ലപ്പെടുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താല്‍ അതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കണം. സ്വാഭാവികമായി ചത്തതാണെങ്കില്‍ അക്കാര്യം ജനങ്ങളെ അറിയിക്കണം. ഇത് സംബന്ധിച്ച് സംശയമോ ആരോപണമോ ഉയര്‍ന്നാല്‍ ഉടനടി പോസ്റ്റുമോര്‍ട്ടം നടത്തി കാരണം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും വേണമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 23 പേജുള്ള നിര്‍ദേശങ്ങളുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും മൃഗക്ഷേമവകുപ്പ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചു. പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button