നെടുമങ്ങാട് : പോലീസ് സൂക്ഷിച്ച തൊണ്ടി വാഹനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാവിലെ പതിനൊന്നിന് നെടുമങ്ങാട് കല്ലമ്പാറയിൽ പോലീസ് റോഡരി സൂക്ഷിച്ചിരുന്ന വാഹങ്ങളാണ് കത്തിയത്. തീ പടരുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണു അവർ സ്ഥലത്തെത്തിയത് .
പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത കടകളിലെ വ്യാപാരികളും നാട്ടുകാരും വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്.നൂറു കണക്കിന് വാഹനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തു ഒരു കാവൽ പോലും ഏർപ്പെടുത്താൻ പോലീസ് തയാറാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. കോടതിയിൽ നിലവിൽ കേസ് നടക്കുന്ന വാഹനങ്ങളും കത്തി നശിച്ചു.തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷിച്ചു വരികയാണ്.
Post Your Comments