ന്യൂഡല്‍ഹി : സ്റ്റേജില്‍ നിന്ന് തെന്നിവീണ ക്യാമറാമാനെ സഹായിക്കുന്നതിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തില്‍ ഇന്ന് വൈകിട്ട് നടന്ന യൂത്ത് കോണ്‍ക്ലേവിനിടെയാണ് സംഭവം. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ക്യാമറാമാന്‍ കാലുതെറ്റി നിലത്ത് വീണത്. തുടര്‍ന്ന് തന്റെ പ്രസംഗം നിറുത്തി വച്ച് ക്യാമറാമാനെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു മോദി. തുടര്‍ന്ന് ആളുകള്‍ ചേര്‍ന്ന് ക്യാമറാമാനെ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ പ്രധാനമന്ത്രി മോദി ആദ്യമായല്ല തന്റെ പ്രസംഗം പകുതിക്ക് വച്ച് നിറുത്തുന്നത്. കഴിഞ്ഞ വര്‍ഷം ബി.ജെ.പിയുടെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് സമീപത്തുള്ള പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനെ തുടര്‍ന്ന് മോദി രണ്ട് മിനിട്ട് പ്രസംഗം നിറുത്തി വച്ചിരുന്നു.
Post Your Comments