News

87കാരിയെ ആശുപത്രി വാര്‍ഡില്‍ കെട്ടിയിട്ട് ക്രൂരത

കൊച്ചി; ആരോരുമില്ലാത്ത പ്രായമായ സ്ത്രീയെ ആശുപത്രി വാര്‍ഡില്‍ കെട്ടിയിട്ട് അധികൃതരുടെ ക്രൂരത. ഐസൊലേഷന്‍ വാര്‍ഡില്‍ കണ്ട ദയനീയ കാഴ്ചയേക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി എത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് ഡിഎംഒ തുറന്ന് സമ്മതിക്കുകയായിരുന്നു. മനോരോഗ വിദഗ്ധന്റെ ഉപദേശപ്രകാരമാണ് ഇപ്രകാരം ചെയ്തന്നൊണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോതമംഗലം സ്വദേശിനി പാറുക്കുട്ടി(87) ആണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരെ പിന്നീട് അങ്കമാലിയിലെ വൃദ്ധസദനത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്. വിനീത വി.ജിയാണ് ഇത് സംബന്ധിച്ച് കമ്മീഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമിനിക് ജനറല്‍ ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ബുധനാഴ്ച പരിഗണിക്കും.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ മെയ് 13 നാണ് പാറുക്കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചത്. പിന്നീട് ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അഞ്ചുമാസം ആശുപത്രിയില്‍ കഴിഞ്ഞ ഇവരെ ബന്ധുക്കളില്ലാത്തതിനാല്‍ കളമശേരിയിലെ വൃദ്ധസദനത്തിലേക്ക് മാറ്റി. ആഴ്ചകള്‍ക്ക് മുന്‍പാണ് ആങ്കമാലിയിലെ വൃദ്ധസദനത്തിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button