കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്നും ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനോട് അധിക സീറ്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ ദുഷ്ഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നണിയെ ശക്തിപ്പെടുത്താന്‍ മുസ്ലിം ലീഗ് കൂടെയുണ്ട്. മാറ്റത്തിന് ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലവുമാണെന്ന് രാഹുലിനെ നേരിട്ട് അറിയിച്ചുവെന്നും ഇ.ടി പറഞ്ഞു.
Post Your Comments