KeralaLatest News

‘ഇത് കോണ്‍ഗ്രസുകാരുടെ സ്ഥിരം പരിപാടിയല്ലെ ‘: വയനാട് പീഡനക്കേസില്‍ പ്രതികരണവുമായി കോടിയേരി

തിരുവനന്തപുരം : വയനാട് കോണ്‍ഗ്രസ് നേതാവ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസുകാരുടെ ദിവസേനയുള്ള പരിപാടിയല്ലേ ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അക്കൂട്ടത്തില്‍ ഒന്ന് പുറത്തു വന്നു അത്രേയുള്ളൂ, പരാതിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഒ എം ജോര്‍ജിനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ ഒ എം ജോര്‍ജ് ഒളിവിലാണ്. കേസ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button