തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍ എസ് എസ് ആണ് കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന് മുറിവേൽപ്പിച്ചത്. നിലയ്ക്കലും സന്നിധാനത്തും ആക്രമണം നടത്തിയത് പ്രധാനമന്ത്രിയുടെ അനുയായികളാണെന്നും പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തിൽ വന്ന് പ്രധാനമന്ത്രി വിമർശിക്കേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അതോടൊപ്പം തന്നെ കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോൾ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും കേരളത്തിന്‍റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറയാൻ പാടില്ലാത്തതാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും മുഖ്യമന്തി പ്രതികരിച്ചു.
Post Your Comments