2018ലെ ബൈക്ക് വില്‍പ്പന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മികച്ച അഞ്ച് ബൈക്കുകളുടെ പട്ടികയിൽ ഇടം നേടി റോയൽ എൻഫീൽഡ്. യമഹ മോട്ടോര്‍സിനെ പിന്നിലാക്കിയാണ് അഞ്ചാം സ്ഥാനം റോയൽ എൻഫീൽഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിപണിയിൽ 2017 -നെക്കാളും 11 ശതമാനം അധിക വളര്‍ച്ച കൈവരിച്ച് നേട്ടമുണ്ടാക്കുവാൻ കമ്പനിക്ക് സാധിച്ചെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2017 -ല്‍ 7,52,880 യൂണിറ്റ് ബൈക്കുകളാണ് വിറ്റുപോയതെങ്കിൽ, 2018 -ല്‍ ഇത് 8,37,669 യൂണിറ്റായി വർദ്ധിച്ചു.
ക്ളാസിക്ക്, തണ്ടര്‍ബേര്‍ഡ് എക്സ്, ഹിമാലയന്‍ എന്നീ മോഡലുകളാണ് കൂടുതലായി വിറ്റു പോയത്. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്ക് എന്ന ബഹുമതി ക്ലാസിക്ക് 350 സ്വന്തമാക്കി. കഴിഞ്ഞ നവംബറിലെത്തിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നിവ കമ്പനിയുടെ ആകെ വില്‍പ്പനയില്‍ ചെറിയ പങ്കാണ് വഹിച്ചതെങ്കിലും വിപണിയിലെ സ്വാധീനം നിലനിര്‍ത്താന്‍ ഈ ബൈക്കുകളിലൂടെയും സാധിച്ചു.
Post Your Comments