Latest NewsKerala

പണിമുടക്കിന് ട്രെയിന്‍ തടഞ്ഞവര്‍ക്ക് പണി വരുന്നു; സാമ്പത്തിക നഷ്ടം ഈടാക്കാന്‍ സിവില്‍ കേസിനൊരുങ്ങി റെയില്‍വേ

തിരുവനന്തപുരം: പ്രതിപക്ഷ കക്ഷികളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞ സി.പി.എം, സി.ഐ.ടി.യു നേതാക്കള്‍ക്കെതിരെ റെയില്‍േ ആരംഭിച്ച നിയമ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് ഡിവിഷണല്‍ റെയില്‍വെ അധികൃതരുടെ തീരുമാനം. ട്രെയിന്‍ ഉപരോധം മൂലം റെയില്‍വേയ്ക്കുണ്ടായ സാമ്പത്തികനഷ്ടം ഈടാക്കാന്‍ സിവില്‍ കേസിനും നടപടി തുടങ്ങി.

ഉപരോധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പല ട്രെയിനുകളും റദ്ദാക്കുകയും വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ പാതിവഴിയില്‍ റദ്ദാക്കുകയും ചെയ്തിരുന്നു. റിസര്‍വേഷന്‍ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതു മൂലം പണം മടക്കി നല്‍കേണ്ടി വന്നു. ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഓരോ സ്റ്റേഷനിലും ഉണ്ടായത്. റെയില്‍വേ നിയമപ്രകാരമുള്ള കേസിന് പുറമേയാണ് നഷ്ടപരിഹാരത്തിനായുള്ള സിവില്‍ കേസും ആലോചിക്കുന്നത്.

പണിമുടക്കു നടന്ന ജനുവരി 8,9 തീയതികളില്‍ സംസ്ഥാനത്ത് പലേടത്തും ട്രെയിനുകള്‍ തടഞ്ഞിരുന്നു. തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടിയുമാണ് ട്രെയിന്‍ തടയലിന് നേൃതൃത്വം നല്‍കിയത്. അന്ന് റെയില്‍വേ സംരക്ഷണ സേന പകര്‍ത്തിയ ചിത്രങ്ങള്‍ തെളിവാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മൂന്നൂറോളം പേര്‍ക്കെതിരെ 29 കേസുകളാണ് തിരുവനന്തപുരം ഡിവിഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button