![gas](/wp-content/uploads/2018/10/gas.jpg)
വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ വൈലേരി പീടികയിലെ ഒഴിഞ്ഞപറമ്പില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വാണിജ്യ ആവശ്യത്തിനുളള 292 പാചക വാതക സിലിണ്ടറുകള്‍ ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പിടിച്ചെടുത്തു. 19 കിലോയുടെ 58 നിറ സിലിണ്ടറുകളും 234 കാലി സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. ഇവ അംഗീകൃത ഗ്യാസ് ഏജന്‍സിക്ക് കൈമാറി. താലൂക്ക് സപ്ലൈ ഓഫീസര്‍ സൈമണ്‍ ജോസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി ശ്രുതി, പ്രിയ സി ശങ്കര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Post Your Comments